ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രമേഹ രോഗികൾക്ക് ഈത്തപ്പഴം കഴിക്കാമോ?

 പല ആളുകൾക്കും സംശയമുള്ള ഒരു ചോദ്യമാണ്  പ്രമേഹ രോഗികള്‍ക്ക് ഈന്തപ്പഴം കഴിക്കാമോ? എന്നാൽ പ്രമേഹ രോഗികൾക്ക് ഈന്തപ്പഴം മിതമായ അളവിൽ കഴിക്കാം.
 രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയണം ഈന്തപ്പഴം പോലുളള ഭക്ഷണം പ്രമേഹ രോഗികള്‍ക്ക് കഴിക്കാമെന്നാണ് പഠനങ്ങള്‍ പറയുന്
എന്നാല്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ ആണെങ്കില്‍ ഈന്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
 ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവിലുളളവര്‍ക്ക് ദിവസവും മൂന്ന് മുതല്‍ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാം. 

രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പ്രഭാത ഭക്ഷണത്തിനോടൊപ്പവും കഴിക്കാം. എന്നാൽ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് അവർ അറിഞ്ഞിരിക്കണം. സ്ത്രീകളും പുരുഷന്മാരും മടികൂടാതെ കഴിക്കേണ്ട  പോഷക സമ്പന്നമായ ഒന്നാണ് ഈന്തപ്പഴം. 
ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. സെലെനീയം, കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.