ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനൽക്കാല ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ചില സുപ്രധാന കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്

മനുഷ്യശരീരത്തിന് താങ്ങാൻ കഴിയുന്നതിൽ കൂടുതൽ ചൂടാണ് വേനൽ കാലത്ത് നാം അനുഭവിക്കുന്നത് അത് കാരണം പല അസുഖങ്ങളും നമുക്ക് വരാറുണ്ട് അതിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കർത്തവ്യമാണ് അതിനുവേണ്ടി ചില മുൻകരുതലുകളും നാം എടുക്കേണ്ടതുണ്ട് അതിൽ പ്രധാനപ്പെട്ട ഏതൊക്കെ എന്ന് നമുക്ക് നോക്കാം.
വേനൽക്കാലത്ത് ശരീരത്തിൽ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുന്ന ഒരു സമയമാണ് അതുകൊണ്ട് നാം  തിളപ്പിച്ചാറിയ ധാരാളം വെള്ളം കുടിക്കണം ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം ജലാംശം കൂടുതലുള്ള പഴ വർഗങ്ങൾ ഭക്ഷിക്കുകയും ശരീരത്തിന് നല്ല വിശ്രമം നൽകുകയും സൂര്യ പ്രകാശം നേരിട്ട് ശരീരത്തിലേക്ക് ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രമിക്കുകയും ചെയ്യണം.

 കൂടുതൽ ചൂട് ഉണ്ടാവുന്ന സമയത്ത്   ശരീരത്തിൽ സൂര്യരശ്മി ഏൽതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത്   വളരെ നല്ലതാണ്.

പായ വർഗ്ഗങ്ങളുടെ ജ്യൂസ് തണ്ണീർ മത്തൻ എന്നിവയും വളരെ നല്ലതാണ് അരമണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം എന്ന രീതിയിൽ കുടിക്കുന്നത് ശരീരത്തിന് ക്ഷീണം വരാതിരിക്കാൻ സഹായിക്കും ശരീരത്തിൽ ക്ഷീണം അനുഭപെടുന്ന ജോലിയിൽ നിന്നും വിട്ടുനിൽക്കുകയോ ഇടക്ക് റസ്റ്റ് കൊടുക്കുകയോ ചെയ്യണം എന്നാൽ ശരീരത്തിന് പൂർണ്ണ റെസ്റ്റ് നല്ലതല്ല ചെറിയ ജോലികളും വ്യായാമങ്ങളും നല്ലതാണ്.

വേനൽക്കാലത്ത് ഭക്ഷണത്തിന് കാര്യത്തിലും ശ്രദ്ധ വേണം  കുറച്ചു ഭക്ഷണം കഴിക്കുകയും കൂടുതൽ വെള്ളം കുടിക്കുന്നത്  നല്ലതാണ് കഴിക്കുന്ന ഭക്ഷണത്തിൽ ജലാംശങ്ങളും ധാതുക്കൾ വൈറ്റമിനുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഇല വർഗ്ഗത്തിൽപ്പെട്ട പച്ചക്കറികളും മുന്തിരി,  വെള്ളേരി കക്കരി എന്നീ ഫ്രൂട്സുകളും വേനൽക്കാലത്ത് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും.

ചൂട് ശരീരത്തിന് തളർത്തുമ്പോൾ അത് മനസ്സിനെയും ബാധിക്കും മനസ്സിനെ തളക്കാതിരിക്കാൻ മാനസിക സന്തോഷം പകരുന്ന വിനോദങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് നല്ലതാണ്     ദിവസത്തിൽ 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കണം 

വേനൽക്കാലത്ത് കടുത്ത പനി, ഓക്കാനം, ഛർദ്ദി, കടുത്ത തലവേദന, തലകറക്കം എന്നീ രോഗങ്ങൾ വരാൻ സാധ്യതയുണ്ട് ഇത് വരാതിരിക്കാൻ എങ്കിൽ തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവു. കട്ടി കുറഞ്ഞതും അയഞ്ഞതുമായ  വസ്ത്രം  ധരിക്കാൻ ശ്രമിക്കണം ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത് .         ഉയർന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രമിക്കണം മാംസാഹാരവും വറുത്തതുമായ ആഹാരങ്ങൾ ഉപേക്ഷിക്കുന്നത് നല്ലതാണ് കാരണം അത്  ശരീരത്തിൽ കൂടുതൽ ചൂട് ഉണ്ടാക്കുന്നു.ക്വീൻ എഞ്ചിനീയേർഡ് വുഡ് റെഗുലർ ബെഡ് സ്റ്റോറേജ് സഹിതം
ചായ കോഫി എന്നിവ  ഉപേക്ഷിക്കുന്നതും നല്ലതാണ് തൈര് മോര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കക്ഷത്തിൽ ഉണ്ടാവുന്ന മുറിവ് ചൊറിച്ചിൽ ഇല്ലാതിരിക്കാനും കുളിക്കുന്നതിനു മുമ്പ് അല്പം വെളിച്ചണ്ണ തേച്ചുപിടിപ്പിച്ചാൽ അതില്ലാതാവും വെളിച്ചെണ്ണയുടെ ഉപയോഗം കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ചുണങ്ങ് എന്ന രോഗങ്ങൾ ഇല്ലാതാവുകയും ചെയ്യും.

 വേനൽക്കാലത്ത്  സോപ്പ് ഉപയോഗം വളരെ കുറച്ചാക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും  Tfm 65% കൂടുതലുള്ള സേപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യണം ചൂട് കാരണമായി ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ നമുക്ക് രക്ഷനേടാം.

| Health food  | summer food  | sunligt | drink | Drink water |