മനുഷ്യ ശരീരത്തിന് ആരോഗ്യത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെള്ളം ഒരു ദിവസത്തിൽ മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ ശരീരത്തിൽ ക്ഷീണവും ശാരീരിക പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടും അനുഭവപ്പെടും വെള്ളത്തിൻറെ കുറവ് നമ്മുടെ ശരീരത്തിന് അനുഭവപ്പെടാൻ പാടില്ല.
വെള്ളം ധാരാളമായി അടങ്ങിയിരിക്കുന്ന തണ്ണീർ മത്തൻ ഇത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും അടങ്ങിയ ഒരു ഫ്രൂട്സ് ആയാലോ അതെ അതാണ് തണ്ണീർ മത്തൻ ഏകദേശം 92% വെളളം അടങ്ങിയിരിക്കുന്ന ഒരു ഫ്രൂട്ട്സ് ആണ് തണ്ണീർ മത്തന്.
ധാതുക്കളും , വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം , ധാരാളം അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുന്നത് കൊണ്ട് വെള്ളം കുടിക്കാത്തതിന്റെ പ്രയാസം പരിധിവരെ നിയന്ത്രിക്കാനും സാധിക്കുന്നു. ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു .കൂടാതെ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന തണ്ണീർ മത്തൻ കഴിക്കുന്നത് കൊണ്ട് ഹൃദയം, തലച്ചോർ, തുടങ്ങിയവയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
ഹൃദയ രോഗങ്ങൾ ,ആർബുദം, എന്നീ രോഗങ്ങൾവരുന്നതിനെ തൊട്ടു തടയാനും കുറഞ്ഞ കലോറിയും കൂടുതൽ പോഷകങ്ങളും കൂടുതൽ ജലവും ഉള്ളത് കൊണ്ട് ശാരീരിക ഭാരം കുറയ്ക്കാനും സഹായിക്കുന്നു .
മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റമിൻ എ, വൈറ്റമിൻ ബി, , തുടങ്ങിയവ ധാരാളമായി തണ്ണീർ മത്തന്റെ പുറം ഭാഗത്തുള്ള വെള്ളയിൽ അടങ്ങിയിട്ടുണ്ട് അത് കഴിക്കുന്നത് കൊണ്ട് വൃക്കകളുടെ സുഗമമായ പ്രവർത്തനങ്ങൾക്കും ബിപി കൂടാതിരിക്കുവാനും വളരെ നല്ലതാണ് അതുകൊണ്ട് തണ്ണീർ മത്തൻ ആരോഗ്യത്തിന് വളരെ നല്ലതാണ്.