മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നത് രോഗം വരാതിരിക്കാൻ കാരണമാകും .
രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് വളരെ നല്ലതാണ് വിറ്റാമിനുകളും, പ്രോട്ടീനുകളും, അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കുന്നത് നല്ലതാണ് ഇതെല്ലാം ധാരാളം അടങ്ങിയ ഒരു പഴവർഗമാണ് പേരക്ക .
പേരക്കയിൽ ധാരാളമായി പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ മഗ്നീഷ്യം പൊട്ടാസ്യം, ഇരുമ്പ് ആക്ന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മനസിൻ്റെ പിരിമുറുക്കം ഒഴിവാക്കാനും പേരക്ക കഴിക്കുന്നത് കൊണ്ട് സാധിക്കും. ആവശ്യത്തിന് പേരക്ക കഴിക്കുന്നതിലൂടെ ശരീരത്തിൻറെ സമ്മർദ്ദം കുറയ്ക്കാനും ശരീരഭാരം കുറക്കാൻ കഴിയും. മെറ്റബോളിസം തൈറോയ്ഡ് എന്നിവ ഇല്ലാതാക്കാനും സഹായിക്കും.കുറഞ്ഞ ഗ്ലൈസെമിക് ഉള്ളതിനാലും ഫൈബർ ഉള്ളതിനാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരതിരിക്കാനും സഹായിക്കും.
രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ വിറ്റാമിൻ സി ഇതിൽ അടങ്ങിയതിനാൽ
ബാക്ടീരിയ, ഫംഗസ് എന്നിവക്കെതിരെ പേരക്ക കഴിക്കുന്നതിലൂടെ
പ്രതിരോധശക്തി കൂടും പ്രമേഹരോഗികൾ പേരക്ക കഴിക്കുന്നത് നല്ലതാണ്. ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനും പ്രമേഹം ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കും. എന്നാൽ ഗർഭിണികളും, മുലയൂട്ടുന്ന സ്ത്രീകളും, ചുമയുള്ളവർ, എക്സിമ ബാധിച്ചവർ കൂടുതൽ പേരക്ക കഴിക്കരുത്.
വിറ്റാമിൻ-എ, വിറ്റാമിൻ-ബി, വിറ്റാമിൻ-സി, ഫോസ്ഫറസ് എന്നിവ ധാരാളമുള്ളത് കോണ്ട് ധാരാളം പേരക്ക കഴിക്കരുത് ദഹനപ്രക്രിയ തടസ്സം വരും ഷുഗർ ഉള്ളവരും ധാരാളമായി പേരക്ക കഴിക്കരുത്.പേരക്ക ജ്യൂസ് ആയും പൾപ്പായും സലാഡായായും കളിക്കാം. പേരക്ക ചെറുതായി അരിഞ്ഞെടുത്ത് അല്പം പാലു നാരങ്ങാനീരും ഉപയോഗിച്ച് അടിച്ചെടുത്ത് നല്ലൊരു പാനീയമായി ഉപയോഗിക്കാം കഴിക്കാവുന്നതാണ് ക്ഷീണത്തിന് വളരെ നല്ല പാനീയമാണ് '
എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുന്നു. പേരക്ക മരത്തിൻറെ ഇലകളും പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.