ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാതരോഗങ്ങൾ വരാതിരിക്കാൻ നാം എന്തു ചെയ്യണം? വാത രോഗത്തിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

മനുഷ്യശരീരത്തിലെ  അസ്ഥികളെയും ഞരമ്പുകളേയും ബാധിക്കുന്ന സഹിക്കാൻ കഴിയാത്ത വളരെയധികം വേദന അനുഭവപ്പെടുന്ന ഒരു പ്രത്യേകതരം രോഗമാണ് വാതരോഗം വാതരോഗത്തെ പ്രധാനമായും   നമുക്ക് മൂന്നായി തരം തിരിക്കാം ആമവാതവും അസ്ഥിതി വാതവും രക്തവാതവും. 
മനുഷ്യ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ തകർക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന രോഗമാണ് ആമവാതം. കൈകാലുകളുടെ മുട്ടുകളിലും മറക്കുകളിലും ശക്തമായ നീർക്കെട്ട് ഉണ്ടാവുകയും കൈകാലുകൾ മടക്കുവാനും നിവർത്തുവാനും കഴിയാത്ത അവസ്ഥയിൽ രോഗികൾ ബുദ്ധിമുട്ടുകയും   രോഗികൾക്ക് ശക്തമായ വേദന  അനുഭവപ്പെടുകയും ചെയ്യും.

 രോഗിക്ക് രോഗം മൂർച്ഛിക്കുമ്പോൾ അനങ്ങൻ  കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നു.
രോഗി  പെട്ടെന്ന് വൈദ്യ സഹായം തേടിയില്ലെങ്കിൽ വാതരോഗം കരളിനെയും കണ്ണിനെയും ബാധിക്കുകയും കണ്ണിന്റെ കാഴ്ച ശക്തിക്ക് ക്ഷീണം സംഭവിക്കുകയും ചെയ്യും രോഗം മൂർച്ഛിക്കുകയും രോഗിയെ നിത്യ  രോഗിയാകാനും സാധ്യതയുണ്ട്. വളരെ പെട്ടെന്ന് കൂടുതൽ സമയം ചികിത്സ തേടേണ്ടിവരുന്ന അവസ്ഥയിലേക്ക് രോഗി മാറുന്നു.

കാലിന്റെയും കയ്യിന്റെയും മുട്ടിലും മടക്കിലും നീര് കൂടുന്നത് കൊണ്ട് രോഗിക്ക് കൈകാലുകൾ അനക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുന്നു പ്രായം കൂടിയരിലാണ് ഈ രോഗം അധികവും കാണപ്പെടുന്നത്  എങ്കിലും ചെറുപ്രായമുള്ളവരെയും കുട്ടികളിലും ഈ രോഗം കാണപ്പെടാറുണ്ട്.

ഈ രോഗം കൂടിയാൽ ശക്തമായ വേദന അനുഭവപ്പെടുകയും ഒന്ന് ഇരിക്കാനോ കൂടുതൽ സമയം നിൽക്കാനോ കിടക്കുന്നിടത്ത് നിന്നും പെട്ടെന്ന് എണീക്കാനോ കഴിയാത്ത അവസ്ഥയിലാകും.

കാൽപാദം, കൈമുട്ട്, കാൽമുട്ട്, കൈപ്പത്തി, എന്നി ഭാഗങ്ങളിലാണ് സാധാരണയായി ഈ രോഗം  വാദിക്കാറുള്ളത്.  നീർക്കെട്ടും ശക്തമായ വേദനയും ആണ്  ഈ രോഗത്തിൻറെ അടയാളങ്ങൾ . തണുപ്പ് കാലങ്ങളിലും പ്രഭാതത്തിലും ആണ് കൂടുതൽ വേദന അനുഭവപ്പെടുന്നത്

കണ്ണിൻറെ നേത്ര പദങ്ങളെ വാതരോഗം താറുമാറാകുകയും കണ്ണിൻറെ കാഴ്ചശക്തിയെ നശിപ്പിക്കുകയും ചെയ്യും. കൈകാലുകളിൽ ഉണ്ടാകുന്ന ശക്തമായ ചൂട്, മരവിപ്പ്, തരിപ്പ് , എന്നിവ ഈ രോഗത്തിൻറെ ലക്ഷണങ്ങളാണ്.  ഹൃദയത്തെയും വൃക്കയെയും ഈ രോഗം വാദിക്കുകയും ദഹനപ്രക്രിയയെ തകരാറിലാക്കുകയും ചെയ്യും. 

കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന യൂറിക്കാസിഡ് രക്തത്തിൽ ക്രമാതീതമായി കൂടുന്നത് കൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത്.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, വ്യായാമം പതിവക്കുക, ഭക്ഷണം കൃത്യ സമയത്ത് തന്നെ കഴിക്കുക, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുക, മാംസാഹാരവും മത്സ്യാഹാരവും പരിമിതപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുകയും, മദ്യം, പൂർണമായി ഉപേക്ഷിക്കുക അങ്ങിനെ ചിട്ടയായ ജീവിത ശൈലിയുടെ ഈ രോഗത്തിൽ മോചിതനാവാൻ കഴിയും.

സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിൽ വിറ്റാമിൻ ഡി യും കാൽസ്യവും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്. ഉറക്കമില്ലായ്മ, ചുമ, വിശപ്പില്ലായ്മ, ശക്തമായ ദാഹം, കോട്ടു വായു, ചർദ്ദി, എന്നിവയും ഈ രോഗത്തിൻറെ അടയാളങ്ങളാണ് അടയാളങ്ങൾ കണ്ടാൽ ഉടനെ തന്നെ വൈദ്യ സഹായം തേടുകയും ചികിത്സ തുടങ്ങുകയും ചെയ്യണം. അടയാളങ്ങൾ ഉണ്ടായിട്ടും ചികിത്സ തേടിയില്ല എങ്കിൽ വളരെ പെട്ടെന്ന് രോഗി കിടപ്പിലാക്കുകയും എണിക്കാൻ കഴിയാത്ത അവസ്ഥയിലായി നിത്യ രോഗി ആവുകയും രോഗപ്രതിരോധ ശക്തി ഇല്ലാതാവുകയും രോഗിയുടെ ശാരീരിക ഘടന തന്നെ മാറാനും സാധ്യതയുണ്ട്. 

 ചികിത്സ വൈകിപ്പിച്ചാൽ കൂടുതൽ സമയം ചികിത്സിക്കേണ്ട അവസ്ഥയിലാവുകയും ചെയ്യം  ആയുർവേദ ചികിത്സയാണ് വാതരോഗത്തിന്  അത്യുത്തമം എന്നാൽ രോഗിക്ക്   രോഗം സുഖപ്പെടുകയും വീണ്ടും വരാതിരിക്കാനും ആയുർവേദ ചികിത്സകൊണ്ട് കാരണമാകും .

വാതരോഗങ്ങൾക്ക് ആയുർവേദത്തിലുള്ള ഉഴിച്ചിലും വീഴ്ചയും നല്ലതാണ് എങ്കിലും ചില വാത രോഗങ്ങൾക്ക് അത് അത്ര നല്ലതല്ല ഗുണത്താൽ ഏറെ ദോഷമാണ് രോഗിക്ക് ഉണ്ടാവുക ശക്തമായ നീർക്കെട്ടും ശക്തമായ വേദനയും ഉഴിച്ചിലും പീച്ചിലും കൊണ്ട്  രോഗിക്ക് ഉണ്ടവാൻ സാധ്യതയുണ്ട്.