മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ഒന്നാണ് വൈറ്റമിനും ' കാൽസ്യവും, ഇവ ധാരാളമായി അടങ്ങിയിട്ടുണ്ട് മത്തിയിൽ
വൈറ്റമിൻ ഡി എ ബി 12, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മത്തി
ക്ലൂപ്പിഡേ മത്സ്യ ഇനത്തിൽ പെട്ടവയാണ് മത്തി 11 മുതൽ 20 വരെ ആഴമുള്ള തീരെ കടലുകളിൽ ആണ് ഇവ ധാരാളമായി കാണപ്പെടുന്നത് മത്തി കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ സ്ഥിരമായി നിലനിർത്താനും അതുകാരണമായി ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാനും സാധിക്കും.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിനും കൂടുതൽ രോഗപ്രതിരോധ ശക്തി വർദ്ധിക്കാനും മത്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് സാധിക്കും.കൂടാതെ കാൽസ്യവും വൈറ്റമിൻ ഡി യും മത്തിയിൽ അടങ്ങിയിട്ടുണ്ട് എല്ലുകളുടെ ബലവും ഉറപ്പും വർദ്ധിക്കുവാനും മത്തി നല്ലതാണ്.
മത്തിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും വലിയവർക്കും ഓർമ്മശക്തി വർദ്ധിക്കുവാനും ബുദ്ധിശക്തി വർധിക്കുവാനും വളരെ നല്ലതാണ് മത്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം മുട്ടയിടുന്ന ഒരു അപൂർവയിനം മത്സ്യമാണ് മത്തി ഒരു മത്തി ശരാശരി അര ലക്ഷത്തിനടുത്ത് മുട്ട ഇടുന്നുണ്ടെന്ന് പറയപ്പെടുന്നു.
ജൂൺ, ജൂലൈ, ആഗസ്റ്റ്, മാസങ്ങളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. മത്തിയിൽ നിന്നും മീൻ എണ്ണയും ഉല്പാദിപ്പിക്കുന്നുണ്ട് ഇവ സൗന്ദര്യവർദ്ധ വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു.
മത്തി മനുഷ്യൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.