മീനുകളുട് ഏറെ പ്രിയമുള്ള മലയാളിയുടെ ഇഷ്ട്ട വിഭവമായ മിനാണ് അയല കറിയും, അയല വറുത്തതും, പൊരിച്ചതും, മനുഷ്യൻറെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ
ഒമേഗ ഫാറ്റി ആസിഡുകൾ അയലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇത് ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുകയും ശരീരത്തിൽ നല്ല ഉന്മേഷം നൽകുകയും ചെയ്യും.
കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. കണ്ണിൻറെ കാഴ്ച ശക്തി നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യും. അയല നല്ല കൊളസ്ട്രോൾ ധാരാളം ഉല്പാദിപ്പിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
എന്നാൽ ചില ആളുകൾക്ക് അയല കഴിക്കുന്നത് കൊണ്ട് വായിൽ മുറിവ് വരാനും സാധ്യതയുണ്ട്. തീരെ വിലയില്ലാത്ത ഈ മിൻ കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്
അയല പൊരിച്ചതിനേക്കാൾ കൂടുതൽ കറി വെക്കുന്നതാണ് ഉത്തമം.
വൈറ്റമിൻ കെയും, വൈറ്റമിൻ ഡി യും , ധാരാളം അടങ്ങിയത് കൊണ്ട് ഹൃദയ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും. ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരത്തിൽ കൂടുതൽ സുഗമമാക്കുകയും ചെയ്യും. കാൽസ്യത്തിന്റെ അമിതമായ ഉൽപാദനം ഇത് തടയുകയും ചെയ്യുന്നു.
ചീത്ത കൊളസ്ട്രോളിൻ്റെ ഉൽപാദനത്തെ ഇത് തടയുന്നത് കൊണ്ട് അയല ഏതു പ്രായത്തിലും ആർക്കും കഴിക്കാവുന്നതാണ്.
ഭക്ഷണ ആവശ്യങ്ങൾക്ക് മാത്രമല്ല വളം നിർമാണത്തിനും. ഔഷധ നിർമ്മാണത്തിനും, തീറ്റ നിർമ്മാണത്തിനും, അയല ധാരാളമായി ഉപയോഗിക്കുന്നുണ്ട് ഇടത്തരം അയലയാണ് ഭക്ഷണങ്ങൾക്ക് വളരെ നല്ലത്.
അയലയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയതുകൊണ്ട് കോശങ്ങളുടെ വളർച്ചയ്ക്കും കോശങ്ങളുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ് വില കുറവാണെങ്കിലും അയലയോ ഒഴിവാക്കല്ലേ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും. അയല നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തു ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തു.