ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൃദയാഘാതം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ? അത് വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ?

ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണം ഹൃദയത്തിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുമ്പോഴാണ് കൊളസ്ട്രോളും  കൊഴുപ്പും രക്തത്തിൽ  കൂടുമ്പോൾ  ഹൃദയത്തിലേക്കുള്ള ഓക്സിജൻ അടങ്ങിയ രക്ത സഞ്ചാരം തടസ്സപ്പെടുന്നത് കൊണ്ടാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. 

  കൊളസ്ട്രോളും കൊഴുപ്പും കൂടുന്നത് കൊണ്ടും ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ പൊട്ടുന്നത് കൊണ്ടും അറ്റാക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.

ഈ പ്രക്രിയ ആതെറോസ്ക്ലെറോസിസ് എന്നാണ് അറിയപ്പെടുന്നത്. കൊറോണറി ധമനികളിലെ കീറൽ ഹൃദയാഘാതത്തിനും കാരണമാകും.ശരീരത്തിന് ആവശ്യമായ ധാതുക്കളുടെയൂം വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും, കുറവ് കൊണ്ടും ഹൃദയാഘാതം ഉണ്ടായേക്കാം.

 വായു കുമിള കൊറോണറി ധമനികളിൽ പ്രവേശിച്ച് പുറത്തേക്ക് പോകാൻ കഴിയാതെ വരുമ്പോൾ, ഹൃദയാഘാതം ഉണ്ടാവാൻ കാരണമാകും . നേരിയതോ കഠിനമായതോ
 വേദന ഉണ്ടാകുന്നതും അസ്വസ്ഥതയും ഉണ്ടാവുന്നതും  ഭാരവും തോന്നുന്നതും ഹൃദയാഘാതത്തിൻ്റ ലക്ഷണമാണ് '

 ഹൃദയാഘാത വേദന തുടങ്ങുന്നത് നെഞ്ചിലാണെങ്കിലും പതുക്കെ വിരലുകളിലേക്കും അരക്കെട്ടിലേക്ക് പുറം ഭാഗങ്ങളിലേക്കും വ്യാപിക്കും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ ശക്തമായ വിയർപ്പ് വേഗത്തിലുള്ള ഹൃദയമിടിപ്പ് ഓക്കാനം, ഛർദ്ദി, വയറ്റിലെ പ്രശ്നങ്ങൾ, തലകറക്കം, ഉത്കണ്ഠ, ശക്തമായ ക്ഷീണം,എന്നിവ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

 പ്രമേഹ രോഗികൾക്ക് ഹൃദയാഘാതം വരാൻ സാധ്യത കൂടുതലാണ്. ഉർന്ന രക്തസമ്മർദ്ദം അമിതവണ്ണം എന്നിവയും കാരണമായേക്കും. പുരുഷന്മാർക്ക്, 45 വയസ്സോ അതിൽ കൂടുതലോ. സ്ത്രീകൾക്ക് 55 വയസ്സോ അതിൽ കൂടുതലോ കാലയളവിൽ ഹൃദയാഘാതം വരാൻ  സാധ്യത  കൂടുതലാണ്. നിത്യജീവിതത്തിലെ ഭക്ഷണത്തിൽ പഴങ്ങൾ, ധാന്യങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ പ്രതിരോധശക്തി വർധിക്കാൻ വളരെ നല്ലതാണ്.

 ശരീരത്തിൽ ട്രൈഗ്ലിസറൈഡുകൾ അല്ലെങ്കിൽ ഉയർന്ന കൊളസ്ട്രോൾ എന്നിവയും ഹൃദയാഘാതം വരാൻ കാരണമാവും.  ഹൃദയത്തിലേക്കുള്ള ഓക്സിജൻ അടങ്ങിയ രക്ത ഓട്ടം കുറയുകയോ നിലക്കുകയോ ചെയ്താലും ഹൃദയാഘാതം സംഭവിക്കാം. ഹൃദയം അതിപ്രധാനമായ ഒരു അവയവമാണ്
അതിന്റെ പ്രവർത്തനങ്ങൾ സ സൂമമം ശ്രദ്ധിക്കേണ്ടതാണ്.

 സമീകൃതവും വിറ്റാമിനും കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെട്ടിടുമെന്ന് ഉറപ്പുവരുത്തുക പുകവലിയും, മയക്കുമരുന്നും, മദ്യപാനവും, പൂർണ്ണമായി ഉപേക്ഷിക്കുക, രക്തസമ്മർദ്ദം ഇല്ലാതാക്കുക വ്യായാമം പതിവാക്കി ശരീരത്തിന് ഭാരം നിയന്ത്രിക്കുക, മനസിക സമ്മർദും, ഉത്കണ്ഠയും, ഉപേക്ഷിക്കുക, ദിവസത്തിൽ 7, 8 മണിക്കൂർ എങ്കിലും ഉറക്കം പതിവാക്കുക ഇവയാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.