ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും ദോഷങ്ങളും

നാം ഭക്ഷണം കഴിക്കുന്നത് വിശപ്പ് അകറ്റാൻ മാത്രമല്ല ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും വേണ്ടിയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ എത്രമാത്രം വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് .

 നാം കഴിക്കുന്ന ഭക്ഷണത്തിന് മണവും രുചിയും നൽകാൻ വേണ്ടിയാണ് ഉലുവ ഉപയോഗിക്കുന്നത്.  നിത്യജീവിതത്തിലെ ഭക്ഷണത്തിൽ ചേർക്കാവുന്ന  നല്ലൊരു ചെരുവയാണ് ഉലുവ എന്നാൽ വേനൽ കാലങ്ങളിൽ ഉലുവ അളവിൽ കൂടുതൽ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല തല്ല കാരണം ഉലുവയ്ക്ക് ചൂട് കൂടുതലാണ് . 

ഉലുവ കൂടുതൽ ഉപയോഗിച്ചാൽ കൈപ്പ് രസം അനുഭവപ്പെടാനും രുചി ഇല്ലാതാക്കാനും കാരണമാകനും സാധ്യതയുണ്ട്   അറബി ഭാഷയിലെ "ഹുൽബഹ്" എന്ന പദത്തിൽ നിന്നാണ് ഉലുവ എന്ന പേര് ഉടലെടുത്തത്. 

ഉലവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട് ശരീരത്തിൽ നിന്നും നീരൊഴിഞ്ഞു പോകാൻ നല്ലതാണ്. നിത്യ ജീവിതത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ 25 ഗ്രാം ഉലുവ ഉൾപ്പെടുത്തുന്നത് പ്രമേയരോഗത്തെ പൂർണമായും അകറ്റിനിർത്താനും  രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും  സാധിക്കും എന്ന് ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ്റ് പഠനം തെളിയിച്ചിട്ടുണ്ട്.  ഉലുവയിൽ ഇരുമ്പ്, ആൽക്കലോയ്ഡുകൾ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇവ മാത്രമല്ല ധാരാളം പ്രോട്ടീനും , ഫൈബറും അടങ്ങിയിട്ടുണ്ട്.

 ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് വയറുവേദന ഇല്ലാതാവുകയും ദഹനപ്രക്രിയ വേഗത്തിൽ ആവുകയും ചെയ്യും ഉലുവയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതുകൊണ്ട്  ദഹനക്കേട് വയറിളക്കം എന്നിവയും ഇല്ലാതാവും   ആയുർവേദത്തിൽ ഒരു പ്രധാന ചെരുവ കൂടിയാണ് ഉലുവ.  

ഉലുവ കഞ്ഞി കുടിക്കാൻ അല്പം പ്രയാസമാണെങ്കിലും കുടിക്കുന്നത് വളരെ നല്ലതാണ് മഴക്കാലത്താണ് ഉലുവ കഞ്ഞി സാധാരണയായി കുടിക്കാറുളത്. 

ഉലുവ കഞ്ഞി കുടിക്കുന്നത് കൊണ്ട് സന്ധിവാതം വാത സംബന്ധമായ മറ്റു രോഗങ്ങളും ഇല്ലാതാവുകയും ശരീരത്തിൽ നിന്നും നീരൊഴിഞ്ഞു പോവുകയും മുഖക്കുരു വരുന്നതിനെ തൊട്ട് തടയുകയും ചെയ്യും.
ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ശരീരത്തിൽ നിന്നും നിരിനെ അകറ്റിനിർത്തി ശരീരത്തെ കൂടുതൽ ഊർജ്ജസ്വലതയാക്കുകയും ചെയ്യുന്നു.

 വറുത്തെടുത്ത ഉലുവ പാലിലെ മറ്റോ കഴിക്കുന്നതും ശരീരത്തിന് കൂടുതൽ ഗുണം ചെയ്യും ഇൻസുലിന്റെ ആവശ്യമുള്ളവർക്ക് ഉലവ വെള്ളം കുടിക്കുന്നത് കൊണ്ട് കൂടുതൽ ഗുണം ചെയ്യും. 

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും   വിറ്റാമിനുകളുടെ കുറവു കൊണ്ടുണ്ടാകുന്ന മുടികൊഴിച്ചിൽ തടയുവാനും തലയിലുള്ള താരനെ അകറ്റാൻ ഉലുവ തിളപ്പിച്ച വള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കും. 

ഉലുവ തിളപ്പിച്ച 'വെള്ളം കുടിക്കുന്നത് കൊണ്ട് ദഹനപ്രക്രിയ വേഗത്തിൽ ആക്കി നല്ല വിശപ്പും ദഹനവും നൽകുന്നു. ശരീരത്തിന് ആവശ്യമായ നാരുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്  ഉലുവ കഴിക്കുന്നത് കൊണ്ട് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ഹൃദയത്തിൻറെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും.

 ലെസിത്തിൻ,  നിക്കോട്ടിനിക് ആസിഡ്,  പ്രോട്ടീനും , ഇതിൽ അടങ്ങിയത്    കൊണ്ട്  മുടികൊഴിച്ചിൽ തടയുന്നതിനും  അകാലനര ഇല്ലാതാക്കാനും താരൻ ഇല്ലാതാവാൻ ഉലുവയുടെ ഉപയോഗം കൊണ്ട് സാധിക്കും അമിതവണ്ണം ഇല്ലാതാക്കാനും കുടവയർ കുറക്കാനും നല്ലതാണ് .

ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് സാധിക്കും. '
 കുളിക്കുന്നതിനു മുമ്പ്  അല്പം ഉലവ പൊടിച്ചെടുത്ത് വെള്ളത്തിൽ കുതിർത്തി വെക്കുക അരമണിക്കൂറിനു ശേഷം തലയിൽ തേച്ചു പിടിപ്പിക്കുക അരമണിക്കൂറിനു ശേഷം തല നല്ലതുപോലെ കഴുകുക ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ ഇല്ലാതാവുകയും താരം നശിപ്പിക്കപ്പെടുകയും മുടി കൂടുതൽ വളരുകയും ചെയ്യും.

ദഹനപ്രക്രിയ നടക്കാത്ത കരണത്താൽ വയറുവേദന ഉണ്ടാകുമ്പോൾ വറുത്തെടുത്ത ഉലുവയിൽ വെള്ളമൊഴിച്ച് തിളപ്പിച്ച് അത് ഉപയോഗിച്ചാൽ വയറുവേദന സുഖമാകും  നാം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന ചെരുവയാണ് ഉലുവ ഇതൊരിക്കലും ശരീരത്തിന് ഹാനികരമല്ല .  നാം നിസരമായി കാണുന്ന ഉലുവയ്ക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടോ എന്ന് തോന്നിപ്പോകും.